Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തകയ്ക്ക് മുന്നില്‍ മൂത്രമൊഴിച്ച പ്രശസ്ത നടന്‍ ?

salamn-war

സുൽത്താൻ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സൽമാൻ നടത്തിയ പരാമർശം വിവാദമായതോടെ നടനെതിരെ പ്രമുഖർ രംഗത്തെത്തി കഴിഞ്ഞു. സിനിമാരംഗത്തുള്ളവരും സൽമാനെതിരെ തിരിഞ്ഞുകഴിഞ്ഞു. പുതിയ ചിത്രം സുല്‍ത്താന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിറങ്ങിയപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട പോലെയായിരുന്നു എന്ന സല്‍മാന്റെ പ്രസ്താവനയാണ് വിവാദത്തിലായത്.

ഈ വിഷയത്തിൽ മാധ്യമപ്രവപർത്തകനായ സച്ചില്‍ കല്‍ബര്‍ഗിന്റെ ട്വീറ്റാണ് ചർച്ചയാകുന്നത്. ഒരു മാധ്യമപ്രവർത്തകയോട് പ്രതികാരം തീര്‍ക്കാന്‍ അവരുടെ മുന്നില്‍ മൂത്രമൊഴിച്ച നടനെക്കുറിച്ചാണ് സച്ചിന്റെ ട്വീറ്റുകള്‍. എന്നാല്‍ നടന്‍ ആരെന്ന കാര്യം സച്ചിന്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രമുഖ നടന്‍ എന്ന വിശേഷണത്തോടെയാണ് സച്ചിന്റെ ട്വീറ്റ്. അത് സല്‍മാന്‍ ഖാന്‍ തന്നെ ആണോ എന്നതാണ് ചര്‍ച്ച.

ഒരു പതിറ്റാണ്ടിന് മുമ്പ് സിനിമാ നിരൂപണത്തില്‍ ദേശീയ അവാര്‍ഡ് നേടിയ ഒരു പത്രവർത്തക ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രമുഖ നടനെ അഭിമുഖം ചെയ്യാന്‍ പോകുകയുണ്ടായി. നേരത്തെ നടന്റെ ചില ചിത്രങ്ങളെ വിമര്‍ശിച്ചുകൊണ്ട് നിരൂപണം എഴുതിയ ആളായിരുന്നു അവര്‍.

പുതിയ ചിത്രത്തിന്റെ റിലീസ് വന്നപ്പോള്‍ നടന്, അതേ മാധ്യപ്രവര്‍ത്തകയ്ക്ക് തന്നെ അഭിമുഖം നല്‍കേണ്ടതായി വന്നു. എന്നാൽ ഇത് പ്രതികാരം ചെയ്യാനുള്ള അവസരമായിട്ടാണ് നടന്‍ കണ്ടത്. അഭിമുഖത്തിന് മുമ്പ് മണിക്കൂറുകളോളം അവരെ വെയിലത്ത് നിര്‍ത്തിയാണ് നടന്‍ ഇരിക്കാന്‍ പറയുന്നത്. പിന്നീട്അഭിമുഖത്തിനെത്തിയപ്പോള്‍ എനിക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് അഞ്ച് അടി അകലെപോയി അവര്‍ക്ക് മുന്നില്‍ നടൻ മൂത്രമൊഴിച്ചു. സിനിമകളെ വിമര്‍ശിച്ചതിന് നടന്റെ പ്രതികാരമായിരുന്നു ഇത്. നടന്റെ ഈ പ്രവർത്തി കണ്ട മാധ്യമപ്രവർത്തക അവിടെ നിന്ന് ഇറങ്ങിപോകുകയായിരുന്നു. 

Your Rating: