Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബര കാർ ഇല്ലാതെ സൽമാന്റെ ഓട്ടോയാത്ര

salman-khan-auto

ബോളിവുഡിൽ ഏറ്റവും ജനപ്രീതി ഉയര്‍ന്ന താരമാണ് സല്‍മാന്‍ ഖാൻ. ആരാധകർക്കൊപ്പം അടുത്തുനിൽക്കുന്നു എന്നതാണ് താരത്തെ ഇഷ്ടപ്പെടുന്നതിന്റെ പ്രധാനഘടകം.

സൽമാന്റെ സഹോദരൻ സൊഹൈൽ ഖാന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരികെ വീട്ടിൽ പോകാൻ സൽമാൻ തിരഞ്ഞെടുത്തത് ഓട്ടോറിക്ഷ യാത്ര. സൽമാനൊപ്പം നടൻ നിഖിൽ ദ്വിവേദിയും ഉണ്ടായിരുന്നു.

സൽമാനെ ഓട്ടോയിൽ കണ്ട വഴിയാത്രക്കാർ ആദ്യം വിശ്വസിച്ചില്ല. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് സാക്ഷാൽ സൽമാൻ തന്നെയാണെന്ന് ആളുകൾക്കും മനസ്സിലായത്.