Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്‍മാന് ധൈര്യമായി ദുബായിക്ക് പറക്കാം

salman-latest

ഹിറ്റ് ആൻഡ് റൺ കേസിൽ ജാമ്യം ലഭിച്ച സൽമാൻ ഖാന് വിദേശത്തേക്ക് പോകാൻ അനുമതി. ബോംബെ ഹൈക്കോടതിയാണ് സൽമാന് അനുമതി നൽകിയത്. ഒരു ചടങ്ങുമായി ബന്ധപ്പെട്ട് ദുബായിലേക്ക് പോകാന്‍ അനുവാദം ചോദിച്ച് സല്‍മാന്‍ കോടതിയില്‍ അപേക്ഷ കൊടുത്തിരുന്നു. മെയ് 29ന് ദുബായിയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് സല്‍മാന്‍ പോകുന്നത്.

ജസ്റ്റിസ് ശാലിനി ഫൻസാകർ- ജോഷി എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് അനുമതി നൽകിയത്. ഇൻഡോ – അറബ് അവാർഡ് ഷോയിൽ പങ്കെടുക്കാനാണ് സൽമാൻ ദുബായിലേക്ക് പോകുന്നത്.

രാജ്യം വിടുന്നതിനു മുമ്പ് 2 ലക്ഷം രൂപ വിചാരണ കോടതിയിൽ കാഷ് സെക്യൂരിറ്റിയായി കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.