Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിലിലെ നല്ലനടപ്പ്; സഞ്ജയ് ദത്ത് ഫെബ്രുവരിയിൽ മോചിതനാകും

sajnay

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബോളിവുഡ് നടൻ സഞ്ജയ് ദത്ത് ഫെബ്രുവരി അവസാനവാരം മോചിതനാകും. ജയിലിലെ നല്ലപെരുമാറ്റം കണക്കിലെടുത്താണ് നടപടി. ഒക്ടോബറിലാണ് സഞ്ജയ് ദത്തിന്റെ ശിക്ഷാകാലവധി തീരേണ്ടത്. എന്നാൽ ഫെബ്രുവരി 27 ന് സഞ്ജയ് ജയിൽ മോചിതനാകുമെന്നാണ് റിപ്പോർട്ടുകൾ.

250ലേറെപ്പേർ കൊല്ലപ്പെട്ട 1993 ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് എകെ 56 തോക്കുകളും ഗ്രനേഡുകളും പിസ്‌റ്റളും കൈവശം വച്ചതിനാണ് ആയുധ നിയമപ്രകാരം സഞ്‌ജയ് ദത്തിന് സുപ്രീം കോടതി അഞ്ചു വർഷം തടവു വിധിച്ചത്. ഇതിൽ വിചാരണ കാലയളവിൽ 18 മാസം തടവിൽ കിടന്നതു കുറച്ചാൽ ഇനി 42 മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം.

ആയുധങ്ങൾ കൈവശം വച്ച കേസിൽ സഞ്‌ജയ് ദത്തിനു ‘ടാഡ’ കോടതി വിധിച്ച ആറുവർഷം തടവ് സുപ്രീം കോടതി അഞ്ചുവർഷമായി കുറയ്‌ക്കുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.