Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടികൂടി സൊനാക്ഷി; അകിര ടീസർ

akira-teaser

ഗജിനി, വഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം മുരുഗദോസ്‌ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹിന്ദി ചിത്രം അകിരയുടെ ആദ്യ ടീസർ പുറത്തിറങ്ങി. സൊനാക്ഷി സിൻഹയാണ് നായിക. നായികാപ്രാധാന്യമുള്ള ഒരു ഇടിവെട്ട് ആക്ഷന്‍ ത്രില്ലറായിരിക്കും അകിര.

Akira | The A.R. Murugadoss Legacy | Sonakshi Sinha

ചിത്രത്തില്‍ കൊളേജ് സുറ്റഡന്റ് ആയാണ് സൊനാക്ഷി എത്തുക. ചിത്രത്തിന് വേണ്ടി സൊനാക്ഷി കളരി പഠിച്ചിരുന്നു. അനുരാഗ്‌ കശ്യപും സൊനാക്ഷിയുടെ പിതാവും പ്രമുഖ നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹയും ചിത്രത്തിലുണ്ട്‌. ഫോക്‌സ്‌ സ്‌റ്റാര്‍ സ്‌റ്റുഡിയോസ്‌ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാണ്‌.

തമിഴ്‌ ചിത്രമായ മൗനഗുരുവിന്റെ റീമെയ്‌ക്കാണ്‌ അകിര. അരുള്‍നിതി, മലയാളി താരം ഇനിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശാന്തകുമാര്‍ സംവിധാനം ചെയ്‌ത ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ്‌ മൗനഗുരു. അകിരയിലെ അതിഥി വേഷത്തിലൂടെ തെന്നിന്ത്യന്‍ താരം റായ്‌ ലക്ഷ്‌മി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്‌.