Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനിയും പ്രിയങ്കയും പത്മ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി

padma

രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാഷ്ട്രപതിഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവാര്‍ഡുകള്‍ സമ്മാനിച്ചു. രജനീകാന്ത്, പ്രിയങ്ക ചോപ്ര, അജയ് ദേവ്ഗണ്‍, എസ്.എസ് രാജമൗലി, സാനിയ മിര്‍സ, സൈന നേവാള്‍ തുടങ്ങി നിരവധിപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

sania-priyanka

രജനീകാന്ത്, ആത്മീയ ആചാരി ശ്രീ ശ്രീ രവി ഷങ്കര്‍, റോമോജി റാവു, ശാസ്ത്രീയ സംഗീതജ്ഞ ഗിരിജ ദേവി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ദീരുഭായ് അംബാനി തുടങ്ങിയവര്‍ പത്മ വിഭൂഷനും അനുപം ഖേര്‍, സാനിയ മിര്‍സ, സൈന നേവാള്‍, സ്വാമി തേജോമയാനന്ദ തുടങ്ങിയവര്‍ പത്മ ഭൂഷനും പ്രതിഭ പ്രഹ്ലാദ്, പ്രിയങ്ക ചോപ്ര, അജയ് ദേവ്ഗണ്‍, എസ്.എസ്.രാജമൗലി, ഉദിത് നാരായണന്‍, അഷോക് മാലിക്, രാം ഹര്‍ഷ് സിങ്, മധുര്‍ ഭണ്ഡാകര്‍, എം.സി മേത്ത, വീണ ടണ്‍ഠന്‍ തുടങ്ങിയവര്‍ പത്മ ശ്രീ പുരസ്‌കാരവും ഏറ്റുവാങ്ങി.

sania
Your Rating: