Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിക്കിനി അണിഞ്ഞ് ആലിയ; ഷാന്ദാര്‍ ട്രെയിലര്‍

alia

ഷാഹിദ് കപൂറും ആലിയ ഭട്ടും പ്രണയ ജോഡികളായി എത്തുന്ന പുതിയ ചിത്രം ഷാന്ദാറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആലിയയുടെ ഗ്ലാമര്‍ പ്രകടനം തന്നെയാണ് പ്രധാനആകര്‍ഷണം. ബിക്കിനി അണിഞ്ഞെത്തുന്ന ആലിയയെയും ട്രെയിലറില്‍ കാണാം.

ക്യൂന്‍ എന്ന ചിത്രത്തിലൂടെ തിളങ്ങിയ ബോളിവുഡ് സംവിധായകന്‍ വികാസ് ബഹലാണ് ചിത്രമൊരുക്കുന്നത്. ബോളിവുഡിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഫിലിം എന്നാണ് ഷാന്‍ദാറിനെ പറ്റി അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. കരണ്‍ ജോഹര്‍,അനുരാഗ് കശ്യാപ്, വിക്രമാദിത്യ മോട്ട്വാനെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Shaandaar | Official Trailer

പങ്കജ് കപൂര്‍, സഞ്ജയ് കപൂര്‍, അഞ്ജന സുഖാനി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കരണ്‍ ജോഹര്‍ അതിഥി താരമായി എത്തുന്നുണ്ട്. ഷാഹിദ് കപൂറിന്റെ വിവാഹ ശേഷം റീലീസാകുന്ന ചിത്രം കൂടിയാണ് ഷാന്ദാര്‍. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും വികാസ് ബഹലിന്റെ ഫാന്റം ഫിലിംസും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.