Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കജോളും കിങ് ഖാനും ഒരുമിച്ചെത്തി

dilwale-hindi-movie

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലെ സൂപ്പര്‍ജോഡികളായിരുന്ന കജോളും ഷാരൂഖ് ഖാനും ഒരുമിച്ചെത്തുന്ന ചിത്രമാണ് ദില്‍വാലേ. ചിത്രത്തില്‍ ഇരുവരും ഒന്നിച്ചുള്ള ആദ്യ ഫോട്ടോ പുറത്തിറങ്ങി. ചിത്രത്തിന്‍റെ സംവിധായകനായ രോഹിത് ഷെട്ടിക്കൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

ചെന്നൈ എക്സ്പ്രസിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലേ. ബാസിഘർ, കര‍ൺ അർജുൻ, കുഛ് കുഛ് ഹോതാഹെ, കഭി ഖുശി കഭി ഗം എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചിരുന്നു. 2010 ൽ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാനാണ് ഇരുവും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.

വരുണ്‍ ധവാന്‍, കൃതി സനോണ്‍, വിനോദ് ഖന്ന തുടങ്ങിയവരും ഉണ്ടാവും. റെഡ്ചില്ലീസ് എന്റര്‍ടെയ്ന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.