ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. കൂളിങ് ഗ്ലാസിൽ പെട്ടിയും തൂക്കി പോകുന്ന ഷാരൂഖിനെയും ഭാര്യ ഗൗരിയെയും ഇവിടെ ഒരാള് പോലും തിരിച്ചറിഞ്ഞില്ല. അങ്ങനെയൊരു സ്ഥലമുണ്ടോ എന്നാണോ ചിന്തിക്കുന്നത്.
ലണ്ടനിലെ ചെയറിങ് ക്രോസ് റെയില്‍വെ സ്‌റ്റേഷനിലൂടെ ഭാര്യയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥനുമൊപ്പം പെട്ടിയും വലിച്ച് നടന്നുനീങ്ങിയ ഷാരൂഖിനെ ഒരാള് പോലും തിരിച്ചറിഞ്ഞില്ല. മകന്റെ ബിരുദദാന ചടങ്ങിനുവേണ്ടിയാണ് ഷാരൂഖും ഭാര്യ ഗൗരിയും ലണ്ടനിലെത്തിയത്.
അവസാനം അവിടെ ഉണ്ടായിരുന്ന ഒരാൾ ഇവരെ തിരിച്ചറിഞ്ഞു. അയാൾക്കും സംശയം സത്യത്തിൽ ഷാരൂഖ് തന്നെ അല്ലേ. എന്തായാലും സംഗതി വിവരിച്ച് ഈ ചിത്രം സോഷ്യൽമീഡിയിയൽ പോസ്റ്റ് ചെയ്തതോടെ ചിത്രങ്ങളും വാർത്തയും വൈറലായി മാറി.