Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിൽവാലേ സെറ്റിൽ ഷാരൂഖിന് പരുക്ക്

shah-rukh-injury

പുതിയ ചിത്രമായ ദിൽവാലേയുടെ ലൊക്കേഷനിൽവച്ച് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് പരുക്ക്. ബാറിനുള്ളിൽവച്ച് ഒരു ആക്ഷൻരംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഷാരൂഖിന് പരുക്കേറ്റത്.

കൈയിലെ പരുക്കിന്റെ ചിത്രം സോഷ്യൽമീഡിയയിൽ താരം പോസ്റ്റ് ചെയ്യുകയും ചെയ്തു. ചെന്നൈ എക്സ്പ്രസിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലേ. കജോളാണ് നായിക. വരുണ്‍ ധവാന്‍, കൃതി സനോണ്‍, വിനോദ് ഖന്ന തുടങ്ങിയവരും ഉണ്ടാവും. റെഡ്ചില്ലീസ് എന്റര്‍ടെയ്ന്മെന്റാണ് ചിത്രം നിർമിക്കുന്നത്.