Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോൺ നമ്പർ ചോദിച്ച ആരാധികയ്ക്ക് ഷാരൂഖ് കൊടുത്തത്?

shahrukh

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ ആരാധകരല്ലാത്തവരായി ആരുണ്ട്. അദ്ദേഹത്തെ ഒരുനോക്ക് കാണുവാനും പരിചയപ്പെടാനും സ്വപ്നം കണ്ടുനടക്കുന്നവരുമുണ്ട്. പ്രണയിക്കാനും വിവാഹാഭ്യർത്ഥന നടത്താനും യുവതികളും താരത്തിന് പുറകെയാണ്. അങ്ങനെ ഒരു പെൺകുട്ടി ഷാരൂഖിന് വിവാഹാഭ്യർത്ഥന നടത്തി.

‘തന്നെ ഇന്നു തന്നെ വിവാഹം ചെയ്യൂ ഷാരൂഖ് ’ എന്നായിരുന്നു ആരാധികയുടെ ട്വീറ്റ്. ഉടനെത്തി ഷാരൂഖിന്റെ മറുപടി. എല്ലാവർക്കും വിവാഹം മതി, ഇവിടെ ആർക്കും സുഹൃത്തുക്കളാകേണ്ടേ? എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. ട്വിറ്ററിൽ ആരാധകരോട് കുറച്ച് സമയം സംവദിക്കാൻ ഷാരൂഖ് സമയം കണ്ടെത്തിയിരുന്നു. ഇതുപോലെ രസകരമായ നിരവധി ചോദ്യങ്ങൾ ഷാരൂഖിനെ തേടിയെത്തി.

ഫോൺ നമ്പർ കിട്ടുമോ എന്നായിരുന്നു വേറൊരു ആരാധികയുടെ ട്വീറ്റ്. ഫോൺ നമ്പർമാത്രമാക്കേണ്ട തന്റെ ആധാർ കാർഡിന്റെ ഫോട്ടോകോപ്പി കൂടി നൽകാമെന്നായിരുന്നു ഷാരൂഖിന്റെ കിടിലൻ മറുപടി.

സ്കൂളിൽ പഠിക്കുമ്പോൾ ഏത് വിഷയമാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് ബയോളജി എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്. ജെന്നിഫർ ലോപ്പസും മെറിൽ സ്ട്രീപ്പുമാണ് ഷാരൂഖിന്റെ ഇഷ്ട ഹോളിവുഡ് നായികമാർ. സൽമാന്റെ സുൽത്താൻ കണ്ടില്ലെന്നും നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ഷാരൂഖ് പറയുന്നു.

Your Rating: