Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിൾ വിളിച്ചു; ഷാരൂഖും ആമിറും ഒരുമിച്ചെത്തും

aamir-shahrukh-tim

ആപ്പിളിന്റെ തലവൻ, സിഇഒ, ടിം കുക്ക് ഇന്ത്യയിലെത്തിയിരിക്കയാണ്. ടെക് ലോകവുമായി ബന്ധപ്പെട്ട വമ്പൻ കൂടിക്കാഴ്ചകൾക്കപ്പുറം "ക്ലാസിക്" കമ്പനിയുടെ സിഇഒയെ കാത്ത് തീർത്തും രസകരമായ ചില നിമിഷങ്ങളും കൂടിയുണ്ട്. അതിലൊന്നാണ് സിനിമാ ലോകത്തിന്റെ കിങ് ഖാന്റെ വിരുന്ന്. കുക്കിനായി വെരി സ്പെഷ്യൽ ഡിന്നറാണ് ഷാരുഖ് ഖാനും ഭാര്യ ഗൗരിയും ചേർന്നൊരുക്കുന്നത്. മാത്രമല്ല, ഇതിനൊപ്പം ആമിർ ഖാനും പത്നി കിരണും കൂടി പങ്കാളികളായെത്തും. മുംബൈയിലെ ബാന്ദ്രയിലുള്ള ഷാരുഖിന്റെ വസതിയിലാണ് വിരുന്ന്.

കുക്ക് ഇന്ത്യയിലെത്തും മുൻപ് തന്നെ അദ്ദേഹത്തിന്റെ ടീം ഷാരുഖുമായൊരു കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടിരുന്നു. ഇതറിഞ്ഞ ഷാരുഖിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. തീർത്തും ഔദ്യോഗികമായിട്ടായിരുന്നു കുക്കിന്റെ ടീം ആവശ്യപ്പെട്ടെതെങ്കിൽ ഷാരുഖ് ഒരുക്കുന്നത് ഒരു ചങ്ങാതിക്കുള്ള സ്നേഹ വിരുന്നാണ്. ഇന്ന് രാത്രിയാണ് വിരുന്ന്. ബാന്ദ്രയിലെ മെഹബൂബ് സ്റ്റ്യുഡിയോയിൽ മഹേഷ് ഭട്ട് നേതൃത്വം കൊടുക്കുന്ന സെമിനാറിലും വര്‍ക്‌ഷോപ്പിലും പങ്കെടുത്ത ശേഷമായിരിക്കും കുക്ക് ഷാരുഖിന്റെ വീട്ടിലെത്തുക.

ആമിർ മാത്രമല്ല, ഇംതിയാസ് ഖാൻ, പരിണീതി ചോപ്ര, ഫറാ ഖാൻ, ഗൗരി ഷിൻഡേ, ആർ ബാല്‍കി, ആലിയ ഭട്ട്, വരുൺ ധവാൻ, കുക്കിനൊപ്പമെത്തിയിരിക്കുന്ന ആപ്പിൾ ടീം അംഗങ്ങൾ, ബിസിനസ് പ്രമുഖര്‍ എന്നിവരും വിരുന്നിൽ പങ്കുചേരും.

Your Rating: