Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈ എക്സ്പ്രസിന്റെ കഥാകൃത്തും തമിഴ് സംവിധായകനുമായ കെ സുബാഷ് അന്തരിച്ചു

subash

സംവിധായകനും കഥാകൃത്തുമായ കെ സുബാഷ് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. പതിന​ഞ്ചോളം തമിഴ് സിനിമകളും രണ്ട് ഹിന്ദി സിനിമകളും സംവിധാനം ചെയ്തു.

നായകൻ സിനിമയിൽ മണിരത്നത്തിന്റെ സംവിധാനസഹായിയായി സിനിമയിലെത്തിയ സുബാഷ് 1988ൽ പുറത്തിറങ്ങിയ കലിയുഗം സിനിമയിലൂടെ സ്വതന്ത്രസംവിധായകനായി മാറി. 123യാണ് തമിഴിൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

രോഹിത് ഷെട്ടിയുടെ സൺഡേ, ചെന്നൈ എക്സ്പ്രസ്, ദിൽവാലേ എന്നീ സിനിമകളുടെ കഥാകൃത്തായിരുന്നു സുബാഷ്. 

Your Rating: