ഡോണ്‍ 2 എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാന് അധോലോക നായകനായി എത്തുന്ന ചിത്രമാണ് റയീസ്. രാഹുല്‍ ദൊലാകിയ സംവിധാനം ചെയ്യുന്ന ആക്ഷന്ത്രില്ലറില് നവാസുദ്ദീന്‍ സിദ്ധിഖിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.
മനീഷ് ശര്‍മയുടെ ഫാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം റയീസിനായി ഷാരൂഖ് എത്തിയതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ ഷാരൂഖിന്റെ ലുക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ഷാരൂഖിന്റെ ഗാങ്സ്റ്റര്‍ ലുക്ക് എങ്ങനെ ആയിരിക്കും എന്ന ആകാംക്ഷയിലാണ് ബോളിവുഡ് ലോകം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.