Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖും സല്‍മാനും ഏറ്റുമുട്ടുന്നു

salman-shahrukh

അടുത്തവര്‍ഷം ഈദിന് ബോളിവുഡ് ബോക്സ്ഓഫീസില്‍ തീപാറുന്ന പോരാട്ടമായിരിക്കും നടക്കുക. സൂപ്പര്‍താരങ്ങളുടെ രണ്ടു ബിഗ്ബഡ്ജറ്റ് ചിത്രങ്ങളാണ് പെരുന്നാളിന് തിയറ്ററുകളിലെത്തുക. ഷാരൂഖ് ഖാന്‍റെ റയീസും സല്‍മാന്‍ ഖാന്‍റെ സുല്‍ത്താനുമാണ് ഈദിന് തിയറ്ററുകളിലെത്തുന്നത്.

രാഹുല്‍ ദൊലാകിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അധോലോക നായകനായാണ് ഷാരൂഖ് എത്തുന്നത്. ഫര്‍ഹാന്‍ അക്തര്‍, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരാണ് പ്രധാനതാരങ്ങള്‍.

സല്‍മാനെ നായകനാക്കി യാഷ് രാജ് നിര്‍മിക്കുന്ന ചിത്രമാണ് സുല്‍ത്താന്‍. അലി അബ്ബാസ് സഫര്‍ ആണ് സംവിധാനം. ചിത്രത്തില്‍ ഒരു ബോക്സര്‍ ആയാണ് സല്‍മാന്‍ എത്തുകയെന്ന് കേള്‍ക്കുന്നു.

SULTAN Date Announcement

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.