Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവിവധുവിന് ഷാഹിദ് കൊടുത്തത് 23 ലക്ഷത്തിന്‍റെ വജ്രമോതിരം

shahid-kapoor-mira-rajput

ബോളിവുഡിന്‍റെ ചോക്ലേറ്റ് ഹീറോ ഷാഹിദ് കപൂറിന്‍റെ വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിയായ മീര രാജ്പുത്താണ് വധു. ബോളിവുഡ് ഒന്നടങ്കം വിവാഹം ഒരു ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ്.

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച അതൊന്നുമല്ല. ഷാഹിദ് തന്‍റെ ഭാവി വധുവിന് നല്‍കിയ വിവാഹസമ്മാനത്തെക്കുറിച്ചാണ് അവിടെയുളളവരുടെ ചൂടന്‍ചര്‍ച്ച. മീരയ്ക്ക് ഒരു വജ്രമോതിരം സമ്മാനമായി നല്‍കിയിരിക്കുകയാണ് ഷാഹിദ് കപൂര്‍. അതിന്‍റെ വിലകേട്ടാല്‍ ഞെട്ടും. 23 ലക്ഷം രൂപയാണ് മോതിരത്തിന്‍റെ വില. ഡല്‍ഹിയിലെ പ്രമുഖ ജ്വലറിയില്‍ പ്രത്യേകമായ തയ്യാറാക്കിയ ഡിസൈനില്‍ പണിതിരിക്കുന്ന മോതിരം കൂടിയാണിത്.

ഡല്‍ഹിയിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളജിലെ മൂന്നാം വര്‍ഷം ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയാണ് മീര രാജ്പുത്ത്. മതസംഘടനയായ രാധാ സവോമി സത്‌സങ്ങ് ബേയസിന്റെ കൂട്ടായ്മയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഈ വര്‍ഷം അവസാനത്തോടെയാകും ഇരുവരുടെയും വിവാഹം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.