Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാന് മുന്നിൽ ആമിറിനെ അനുകരിച്ച ഷാരൂഖ്; വിഡിയോ

shahrukh-salman

ബോളിവുഡിന്റെ സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും അടുത്ത സുഹൃത്തുക്കൾ കൂടിയാണെന്നത് നാമെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പല പൊതു ചടങ്ങുകളിലും ഇവർ ഒരുമിച്ച് എത്തിയിട്ടുമുണ്ട്.

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് എന്ന പരിപാടിയിൽ അതിഥിയായി ഷാരൂഖ് എത്തിയിരുന്നു. രസകരമായ ഒരുപാട് നിമിഷങ്ങൾ അന്ന് സംഭവിച്ചു. ആ പരിപാടിക്കിടെ ഇരുവരും അങ്ങോട്ടുമിങ്ങോട്ടും തങ്ങളെ അനുകരിക്കുക വരെ ചെയ്തു. എന്തിന് ആമിർ ഖാനെ വരെ ഷാരൂഖ് ഖാൻ അനുകരിച്ചു.

കഴിഞ്ഞ വർഷം നടന്ന ബിഗ് ബോസ് സീസൺ ഒൻപതാം എപ്പിസോഡിലാണ് ഷാരൂഖ് അതിഥിയായി എത്തിയത്. അന്നത്തെ ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.  

Your Rating: