Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്ലുവിനോട് ഷാരൂഖിനും ആമിറിനും മുടിഞ്ഞ സ്നേഹം

bajrani-bhaijaan

ബോളിവുഡിന്‍റെ ‘ഭായ്’ എന്നറിയപ്പെടുന്ന സല്‍മാന്‍ ഖാന്‍റെ ആരാധകവൃന്ദത്തെപ്പറ്റി പറയേണ്ടതില്ലല്ലോ...പ്രേക്ഷകര്‍ മാത്രമല്ല സിനിമാരംഗത്തുള്ളവരും സല്‍മാന്‍റെ ആരാധകരുടെ കൂട്ടത്തില്‍പ്പെടും. ബോളിവുഡിലെ ഖാന്‍മാരായ ഷാരൂഖും ആമിറും ഇപ്പോഴും പൊരിഞ്ഞ അടിയാണെങ്കിലും ഈ രണ്ടു താരങ്ങള്‍ക്കും സല്‍മാനെ വലിയകാര്യമാണ്.

ഒരുകാലത്ത് ബോളിവുഡിലെ ബദ്ധവൈരികള്‍ എന്നറിയപ്പെട്ടിരുന്ന ഷാരൂഖും സല്‍മാനും ഇപ്പോള്‍ ഉറ്റചങ്ങാതിമാരാണ്. സല്‍മാന്‍റെ സഹോദരി അര്‍പിതയുടെ വിവാഹചടങ്ങിന് ഷാരൂഖ് പങ്കെടുത്തതോടെയാണ് ഇരുവരുടെയും ജീവിതത്തില്‍ പുതിയൊരു സൗഹൃദം ഉടലെടുത്ത് തുടങ്ങിയത്.

കൂടാതെ സല്‍മാന്‍റെ ജീവിതത്തിലെ നിര്‍ണായകനിമിഷങ്ങളായിരുന്ന വാഹനാപകടക്കേസിലും ഷാരൂഖ് അദ്ദേഹത്തിനൊപ്പം നിന്നിരുന്നു. കോടതിവിധിയ്ക്ക് മുന്‍പ് സല്‍മാന്‍റെ വസതയിലും ഷാരൂഖ് പോയിരുന്നു.

ഇപ്പോഴിതാ സല്‍മാന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രചാരണവും ഷാരൂഖ് ഏറ്റെടുത്തിരിക്കുന്നു. സല്‍മാന്‍ നായകനായി എത്തുന്ന ബജ്രംഗി ഭായ്ജാന്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഷാരൂഖ് ട്വീറ്റ് ചെയ്തു. നായകനെന്നതിനേക്കാള്‍ ഒരു സഹോദരനാകാനാണ് തനിക്ക് ഇഷ്ടമെന്ന് ഷാരൂഖ് ഇതിന് അടിക്കുറിപ്പായി എഴുതി.

ആമിര്‍ ഖാനും ചിത്രത്തിന്‍റെ പോസ്റ്റര്‍ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.