Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖ് ഖാനെ മുണ്ട് ഉടുപ്പിച്ച് ജൂവൽ മേരി

jewel-shahrukh

ഉരുളയ്ക്ക് ഉപ്പേരി ഷാരൂഖും കാജളും പറഞ്ഞാൽ എങ്ങനെയിരിക്കും. കാണാം ഡിസംബർ 19, ശനിയാഴ്ച്ച രാത്രി 9.30ന് മഴവിൽ മനോരമയുടെ പ്രത്യേക പരിപാടിയിൽ, തനി മലയാളിയായ ഷാരൂഖ് ഖാനെ. ജൂവൽ മേരിയുടെ ചോദ്യങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറഞ്ഞ് ഷാരൂഖും കാജോളും. അതെ ബോളിവുഡ് ഇതിഹാസ പ്രണയജോഡികളായ ഷാരൂഖ് ഖാനും കാജോളും ഇതാദ്യമായി മലയാളത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുന്നു.

Dilwale | SRK-Kajol the evergreen romantic pair is here | Mazhavil Manorama

മഴവിൽ മനോരമയുടെ ഒരു ഷോയാണ് ഇരുവർക്കും ഇതിനുള്ള അവസരം ഒരുക്കിയത്. ദിൽവാലേയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രചാരണ തിരക്കിലാണ് ഇപ്പോൾ കാജോളും ഷാരൂഖും. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രണയജോഡികളായ ഷാരൂഖും കാജോളും ബാസിഘർ, കര‍ൺ അർജുൻ, കുഛ് കുഛ് ഹോതാഹെ, കഭി ഖുശി കഭി ഗം എന്നീ ചിത്രങ്ങളിൽ ഒന്നിച്ചിരുന്നു. 2010 ൽ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാനാണ് ഇരുവും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.വരുണ്‍ ധവാന്‍,കൃതി സനോണ്‍, വിനോദ് ഖന്ന തുടങ്ങിയവരും ദിൽവാലേയിലെ പ്രധാനതാരങ്ങളാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.