Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജയ് ദേവ്‌ഗണിന്റെ ബ്രഹ്മാണ്ഡചിത്രം; ട്രെയിലർ കാണാം

shivaayi

അജയ് ദേവ്ഗണ്‍ നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം ശിവായ് ട്രെയിലർ പുറത്തിറങ്ങി അജയ് ദേവ്ഗൺ തന്നെയാണ് നായകനും നിർമാതാവും സംവിധായകനും.

Shivaay | Official Trailer | Ajay Devgn

സയ്യേഷ സൈഗാള്‍, അലി കാസ്മി, വീര്‍ ദാസ്, എറിക്ക കര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസീം ബജാജാണ് ഛായാഗ്രഹണം. ഇറോസ് ഇന്റര്‍നാഷണല്‍ ചിത്രം തീയറ്ററുകളിലെത്തിക്കും. 3 മിനിറ്റ് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തെത്തിയിരിക്കുന്നത്.

വിഷ്വൽ ഇഫക്ട്സിനും ആക്‌ഷനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ ആണ്. ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബർ 28ന് തിയറ്ററുകളിലെത്തും.