Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖ് ആരാധകനെ തല്ലിയോ, ഇതാണ് വാസ്തവം; വിഡിയോ

shahrukh-fan

ആരാധകരെ ജീവനുതുല്യം സ്നേഹിക്കുന്ന താരമാണ് ഷാരൂഖ് ഖാൻ. എന്നാൽ കഴിഞ്ഞ ദിവസം തുർക്കിയിൽവച്ച് നടൻ ആരാധകനെ തല്ലിയതായി വാർത്ത വന്നിരുന്നു. സെൽഫിയെടുക്കാൻ വന്ന ആരാധകനെ ഷാരൂഖ് തള്ളിമാറ്റി ദേഷ്യപ്പെടുന്ന വിഡിയോ ആണ് പുറത്തുവന്നത്.

എന്നാൽ യഥാര്‍ത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന വിഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ആരാധകരുടെ ഇടയിലൂടെ നടന്നുപോകുന്നതിനിടെ ഷാരൂഖിനെ ബലംപ്രയോഗിച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് താരത്തെ കോപാകുലനാക്കിയത്.

ANGRY Shahrukh Khan Pushes Away a Fan In Amsterdam During The Ring Shoo For Misbehaving

ഇതിനെ തുടർന്ന് ദേഷ്യപ്പെട്ട് കണ്ട താരം ഉടൻ തന്നെ മറ്റുള്ള ആരാധകർക്കൊപ്പം ഫോട്ടോ എടുക്കാൻ സമയം കണ്ടെത്തി. ആരാധന നല്ലതാണ്. എന്നാൽ അത് താരങ്ങൾക്കൊരു ബുദ്ധിമുട്ടായോ ശല്യമായോ മാറരുതെന്ന് കാണിച്ചുതരുകയാണ് ഈ സംഭവം. 

Your Rating: