Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവ്യയുടെ സ്വകാര്യതയെ മാനിക്കണമെന്ന് അമ്മ ശ്വേത ബച്ചന്‍

navya-setha

ബോളിവുഡ് താരങ്ങളുടെ മക്കളിലും കൊച്ചുമക്കളിലും ഏറ്റവുമധികം ആരാധകരുള്ള താരമാണ് നവ്യ നവേലി. ബച്ചൻ കുടുംബത്തിലെ യുവറാണി. ബച്ചന്‍ കുടുംബത്തിലെ മൂന്നാം തലമുറയിലെ ഏറ്റവും പ്രിയപ്പെട്ട പെണ്‍കുട്ടി നവ്യ നവേലി നന്ദയാണ്.

നവ്യയുടെ വസ്ത്രധാരണത്തെക്കുറിച്ചും മറ്റും നിരവധി ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഇതിനെതിരെ ബച്ചൻ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നവ്യയുടെ അമ്മ ശ്വേത നന്ദ ബച്ചനും മകൾക്ക് പിന്തുണയുമായി എത്തിയിരിക്കുന്നു.

ശ്വേതയുടെ കുറിപ്പ് വായിക്കാം–

തന്റെ മകള്‍ നവ്യ നവേലിയുടെ സ്വകാര്യതയില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് മാധ്യമങ്ങളോട് ശ്വേതാ നന്ദ ബച്ചന് അഭ്യർഥിക്കുന്നു‍. അമിതാഭ് ബച്ചന്റെ പേരക്കുട്ടിയാണെങ്കിലും നവ്യ ഒരു സെലിബ്രിറ്റി അല്ല. പിന്നെ എന്തിനാണ് നവ്യയെ വാര്‍ത്തകളിലേക്ക് വലിച്ചിഴക്കുന്നതെന്ന് ശ്വേത ചോദിക്കുന്നു.

നവ്യ അവളുടെ കൗമാരകാലത്തിലൂടെ കടന്നുപോകുകയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും സുഹൃത്തുക്കള്‍ക്കൊപ്പം ചുറ്റിനടക്കാനും ആഗ്രഹിക്കുന്ന സമയം. കടലിൽ പോകുന്ന സമത്ത് ഒരാൾ സ്വിം സ്യൂട്ട് ആണ് ധരിക്കുക. എന്നാൽ ബോളിവുഡിലെ ചില മാധ്യമങ്ങൾ ഇതുമാത്രം പെരുപ്പിച്ച് കാണിച്ച് ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുകയാണ്.

ഈ പ്രായത്തില്‍ തികച്ചും സ്വാഭാവികമാണ്. എന്നാല്‍ പതിമൂന്ന് വയസ് തികഞ്ഞപ്പോള്‍ മുതല്‍ ചില മാധ്യമങ്ങള്‍ അവളെ വാര്‍ത്തകളാക്കുകയാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍ ഞാന്‍ സിസ്സഹായയാവുകയാണ്. ഇതൊന്നും തുടച്ച് നീക്കാൻ എനിക്ക് ഒരാൾക്ക് സാധിക്കില്ല. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല. ആരില്‍ നിന്നും ഒളിച്ചോടാനും ശ്രമിക്കുന്നില്ല. അവൾ ധരിക്കുന്ന വസ്ത്രങ്ങളിലും ചെയ്യുന്ന കാര്യങ്ങളിലും ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പിന്തുണയും ഉണ്ട്