Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാമിയാണ് എന്റെ വിവാഹജീവിതം തകർത്തത് : ശ്വേത

yami-shetha ശ്വേതയും പുൽകിതും യാമി പുൽകിതിനൊപ്പം

ബോളിവുഡിൽ വിവാഹമോചന വാർത്തകൾ സർവസാധാരണമാണ്. ശ്വേതയുടെയും അഭിനേതാവായ പുല്‍കിത് സമ്രാട്ടിന്‍റെയും വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പേ തന്നെ ഇരുവരും വിവാഹമോചനത്തിലെത്തിയത് വാർത്തയായിരുന്നു. നടി യാമി ഗൗതവുമായുള്ള പുൽകിതിന്റെ ബന്ധമാണ് വിവാഹമോചനത്തിലെത്തിച്ചതെന്നും വാർത്ത ഉണ്ടായിരുന്നു. ഈ വിഷയത്തിൽ വെളിപ്പെടുത്തലുമായി ശ്വേത തന്നെ രംഗത്തെത്തി.

യാമിയാണ് തന്റെ വിവാഹജീവിതം തകർത്തതെന്ന് ശ്വേത പറയുന്നു. ഇവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതിന് മുമ്പേ നല്ലൊരു വിവാഹജീവിതമാണ് ഞങ്ങൾ നയിച്ചിരുന്നതെന്നും ശ്വേത പറഞ്ഞു.

അന്ധേരിയിൽ ശ്വേതയുടെ അമ്മ താമസിക്കുന്ന അപാർട്ട്മെന്റിലായിരുന്നു യാമിയും താമസിച്ചിരുന്നത്. പുൽകിതും താനും അമ്മയെ കാണാനായി അവിടെ ചെല്ലുമ്പോൾ യാമിയും എത്തുമായിരുന്നെന്നും തങ്ങളുടെ നായക്കുട്ടിയുമായായിരുന്നു അവളുടെ കൂട്ടെന്നും ശ്വേത വ്യക്തമാക്കി.

‘യാമിയോട് ഉള്ള അടുപ്പം തുടങ്ങിയത് മുതലാണ് പുൽകിതിന്റെ സ്വഭാവത്തിനും മാറ്റം വന്നുതുടങ്ങിയത്. ഇപ്പോൾ യാമി എന്റെ ജീവിതത്തിലില്ല. ഒരു കാര്യത്തിൽ യാമിയോട് നന്ദിയുണ്ട്. പുൽകിതിന്റെ യഥാർഥ സ്വഭാവം കാണിച്ചുതന്നതിന്– ശ്വേത പറഞ്ഞു.

അഞ്ച് വർഷം മുമ്പായിരുന്നു ശ്വേതയുടെയും പുൽകിതിന്റെയും വിവാഹം. മുംബൈയിലെ ഒരു സ്വകാര്യ ഹോട്ടലിൽവച്ചായിരുന്നു ചടങ്ങ് നടന്നത്. മാധ്യമങ്ങളെയും സിനിമാസുഹൃത്തുക്കളെപ്പോലും അറിയിക്കാതെ ആയിരുന്നു ആ ചടങ്ങ് നടന്നത്. കുടുംബങ്ങൾ തമ്മിൽ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇത് ആരെയും അറിയിക്കാതെ നടത്താൻ പുല്‍കിത് തീരുമാനിച്ചത്. ശ്വേത വെളിപ്പെടുത്തി.

മാധ്യമങ്ങളിൽ 2014ൽ ഗോവയിൽ വച്ചായിരുന്നു ഇവരുടെ വിവാഹമെന്നാണ് വാർത്ത വന്നതും. എന്നാൽ ആ വാർത്ത തെറ്റായിരുന്നുവെന്നും ശ്വേത വ്യക്തമാക്കുന്നു. പിരിയാനുള്ള കാരണമെന്തെന്ന് ശ്വേതക്ക് ഇപ്പോഴും അറിയില്ല. പിരിയാൻ പോകുകയാണെന്ന് പുൽകിത് പറഞ്ഞപ്പോൾ അത് ലോകത്തോട് കൂടി ഏറ്റുപറയണമെന്ന് ശ്വേത ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ല. പിരിയാനുള്ള കാരണം പിന്നെ പറയാമെന്നാണ് പുൽകിത് പറയുന്നതെന്നും ശ്വേത വ്യക്തമാക്കി.

സൂപ്പർതാരം സൽമാൻ ഖാന്റെ ബന്ധു കൂടിയാണ് ശ്വേത. സല്‍മാന്‍ തന്നെ മുന്‍കൈയെടുത്താണ് ശ്വേതയുടെയും അഭിനേതാവായ പുല്‍കിത് സമ്രാട്ടിന്‍റെയും വിവാഹം നടത്തിയത്. പക്ഷേ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പേ തന്നെ ഇരുവരും വിവാഹമോചനത്തിലെത്തുകയായിരുന്നു.

ഫക്രിയെന്ന ചിത്രത്തിലൂടെ 2013ലാണ് പുല്‍കിത് ബോളിവുഡില്‍ പരിചിതനാകുന്നത്. ടെലിവിഷന്‍ ജേണലിസ്റ്റായിരുന്നു ശ്വേത. ബദ്‌ലാപൂർ, വിക്കി ഡോണർ എന്നീ ചിത്രങ്ങളിലെ നായികയായി എത്തിയ താരമാണ് യാമി. പൃഥ്വിരാജ് നായകനായ ഹീറോയിലും യാമി അഭിനയിച്ചിട്ടുണ്ട്.  

Your Rating: