Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയസന്‍ ആമിറിന് തൂക്കം 95 കിലോ; ആശങ്കയില്‍ ആരാധകര്‍

aamir-dhangal

ഹോളിവുഡിലെ ക്രിസ്റ്റ്യന്‍ ബെയ് ലിനെപ്പോലെയാണ് ബോളിവുഡ് താരമായ ആമിര്‍ ഖാന്‍റെ കാര്യവും. ഒരു ചിത്രത്തിന് വേണ്ടി സ്വന്തം ശരീരം എങ്ങനെവേണമെങ്കിലും മാറ്റിമറിക്കാന്‍ ഇവര്‍ രണ്ടു പേര്‍ക്കും യാതൊരു പ്രശ്നവുമില്ല. പുതിയ ചിത്രമായ ദങ്കലിന് വേണ്ടിയും അസാധാരണമായ രൂപമാറ്റമാണ് താരം നടത്തിയിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിനായി ലുധിയാനയില്‍ പോകുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പ്രശസ്ത ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗത്തിന്‍റെ ജീവിതം ആസ്പദമാക്കി എടുക്കുന്ന ചിത്രമാണ് ദങ്കല്‍. ആമിര്‍ ഖാന്‍റെ ഇപ്പോഴത്തെ ലുക്ക് കണ്ടാല്‍ ആരാധകര്‍ തന്നെ അത്ഭുതപ്പെടും. പികെയില്‍ കണ്ട ആമിര്‍ തന്നെയാണോ ഇതെന്നാണ് പലരും ചോദിക്കുന്നത്.

95 കിലോയാണ് ആമിറിന്‍റെ ഇപ്പോഴത്തെ തൂക്കം. മുടിയും താടിയുമൊക്കെ നരച്ചിരിക്കുന്നു. ഇതും ചിത്രത്തിനുവേണ്ടിതന്നെ. ചിത്രത്തില്‍ രണ്ടുഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടു തന്നെ അടുത്ത ഷെഡ്യൂളിൽ പ്രായം കുറഞ്ഞ ലുക്കിന് വേണ്ടി ഭാരം കുറക്കേണ്ടി വരും.

ഏതായാലും ചിത്രങ്ങൾക്കുവേണ്ടി ശരീരം കൊണ്ടുള്ള കളി താരത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും ആരാധകര്‍ക്കും അത്ര ഇഷ്ടപ്പെടുന്നില്ല. ആമിറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക.