ബാഹുബലി രണ്ടാം ഭാഗത്തില്‍ ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് അതിഥിതാരമായി എത്തുന്നുവെന്ന് ബിടൗണിൽ വാർത്ത പ്രചരിച്ചിരുന്നു. പ്രഭാസിന്റെ സുഹൃത്തായാകും ഷാരൂഖ് എത്തുകയെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ ഇതെല്ലാം െവറും ഗോസിപ്പുകൾ മാത്രമാണെന്ന് ബാഹുബലിയുടെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചു. ഷാരൂഖ് ഖാൻ ബാഹുബലിയുടെ ഭാഗമാകുന്നതിൽ സന്തോഷമേയൊള്ളൂവെന്നും എന്നാൽ നിർഭാഗ്യവശാൽ ഇപ്പോൾ വരുന്ന വാർത്തകൾ വെറും ഗോസിപ്പുകളാണെന്നും ബാഹുബലി ടീം ട്വീറ്റ് ചെയ്തു.
ഇന്ത്യൻ സിനിമാപ്രേക്ഷകർ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. ഏപ്രിൽ 18നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്.
പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ, സുദീപ്, അദിവി ശേഷ് തുടങ്ങിയവരാണ് അഭിനേതാക്കൾ. രാജമൗലിയുടെ അടുത്ത ബന്ധുകൂടിയായ എം.എം. കീരവാണിയാണു സംഗീതം.