Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വനിതകളില്‍ സണ്ണി ലിയോണും

sunny-leone-intollerence

2016ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വനിതകളില്‍ സണ്ണി ലിയോണും. ബിബിസി പുറത്തിറക്കിയ പട്ടികയിലാണ് നടിയും മോഡലുമായ സണ്ണി ലിയോണ്‍ ഇടം പിടിച്ചത്. കായിക താരങ്ങള്‍, ഫാഷന്‍ ഐക്കണുകള്‍, വ്യവസായികള്‍, എന്‍ജിനീയര്‍മാര്‍, സംരംഭകര്‍, അഭിനേതാക്കള്‍ എന്നിവർ ഉൾപ്പെടുന്നതാണ് പട്ടിക.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ബോളിവുഡിലെത്തിയ സണ്ണി പിന്നീട് താരമായി മാറി. പൂജ ഭട്ടിന്റെ ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

സണ്ണി ലിയോണിനെ കൂടാതെ നാല് ഇന്ത്യന്‍ വനിതകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഗൗരി ചിന്ദര്‍കര്‍, മല്ലിക ശ്രീനിവാസന്‍, നേഹ സിംഗ്, സാലുമരാദ തിമ്മക്ക എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് ഇന്ത്യന്‍ വനിതകള്‍.  

Your Rating: