Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളസര്‍ക്കാരിനെതിരെ സണ്ണി ലിയോണ്‍

sunny-leone-peta

കേരളസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടിയും പോണ്‍താരവുമായ സണ്ണി ലിയോണ്‍. സണ്ണി നല്ലൊരു മൃഗസ്നേഹികൂടിയാണെന്ന് ആരാധകര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. തെരുവുനായവിഷയത്തില്‍ കേരളസര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ സണ്ണി ക്ഷുഭിതയാണ്.

തെരുവുനായ്ക്കള്‍ക്കെതിരായ കേരളസര്‍ക്കാരിന്‍റെ ഈ നീക്കം തികച്ചും വിഡ്ഢിത്തമാണ്. നമ്മള്‍ ജീവിക്കുന്നത് 2015ല്‍ ആണെന്ന് ഓര്‍ക്കണം. ഇതുപോലെ മണ്ടന്‍ തീരുമാനങ്ങളെടുക്കാതെ കൂടുതല്‍ പക്വതയോടെ ചിന്തിക്കാന്‍ ഇവര്‍ തയാറാകണം. സണ്ണി പറയുന്നു.

ഇന്ത്യയിലെ മൃഗങ്ങള്‍ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ഞാനൊരു മൃഗസ്നേഹിയാണ്. അവരെ സംരക്ഷിക്കുക നമ്മുടെ ഉത്തരവാദിത്വമാണ്. സണ്ണി പറഞ്ഞു.

റായി ലക്ഷ്മി, വിശാല്‍ ഉള്‍പ്പടെയുളള മൃഗസ്നേഹികള്‍ നേരത്തെ തന്നെ തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ രംഗത്തെത്തയിരുന്നു. കേരളത്തില്‍ നിന്നും ഒരു അവതാരകയും ഈ വിഷയത്തില്‍ പിന്തുണയുമായി എത്തിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.