Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്‍ബീറിന്‍റെയും ദീപികയുടെയും ഒരു ‘തമാശ’യേ

tamasha-first-look

ജബ് വി മെറ്റ്, റോക്ക് സ്റ്റാര്‍, ഹൈവേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഇംതിയാസ് അലിയുടെ പുതിയ ചിത്രം തമാശയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ചിത്രത്തില്‍ പ്രധാനതാരങ്ങളാകുന്ന രണ്‍ബീറിന്‍റെയും ദീപികയുടെയും ചിത്രങ്ങളാണ് ഇന്‍റര്‍നെറ്റില്‍ പുറത്തായിരിക്കുന്നത്.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിലെ ഗാനം ചിത്രീകരിക്കുന്നതിനിടെയിലെ ചിത്രമാണെന്നും കേള്‍ക്കുന്നു. ബച്ച്‌നാ ഏ ഹസീനോ, യേ ജവാനി ഹേ ദിവാനി എന്നീ സിനിമകള്‍ക്ക് ശേഷം പ്രണയജോഡികളായിരുന്ന രണ്‍ബീര്‍ കപൂറും, ദീപിക പദുക്കോണും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എ ആര്‍ റഹ്മാനാണ് സംഗീതം. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. ചിത്രം നവംബര്‍ 27ന് പുറത്തിറങ്ങും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.