Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎല്ലിനെ കീഴടക്കിയ ആ സുന്ദരി

rakhi_kapoor

ഐപിഎല്‍ ഫൈനലില്‍ ആവേശഭരിതമായ കളി നടക്കുമ്പോള്‍ കാണികളുടെ മനംകവരാന്‍ ഒരു സുന്ദരി മത്സരം കാണാന്‍ എത്തിയിരുന്നു. രാഖി കപൂര്‍ ടണ്ടന്‍!

ഫൈനലിലെ സമ്മാനദാനചടങ്ങിനെത്തിയ നടി ആയിരുന്നു ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്. ഞായറാഴ്ചത്തെ ഫൈനല്‍ മത്സരത്തിന് ശേഷം ഇവരുടെ ആയിരക്കണക്കിന് ചിത്രങ്ങളാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. ട്വിറ്ററിലെ ട്രെന്‍റിങ്ങ് ആയിരുന്നു ഈ സുന്ദരി.

rakhi_sachin

എന്നാണ് ആരാണ് ഈ രാഖി കപൂര്‍ എന്നായിരുന്നു ആളുകളുടെ സംശയം. കപൂര്‍ കുടുംബത്തിലെ ഏതെങ്കിലും താരത്തിന്‍റെ മകളാണോ ? അതോ മോഡലോ അങ്ങനെ ചോദ്യങ്ങള്‍ നിരവധി ഉയര്‍ന്നു.

ഐപിഎല്‍ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒരാളായ യെസ് ബാങ്കിന്‍റെ പ്രതിനിധിയായി സമ്മാനദാന ചടങ്ങില്‍ എത്തിയതായിരുന്നു ഇവര്‍. കക്ഷി മറ്റാരുമല്ല യെസ് ബാങ്ക് സ്ഥാപകനും സിഇഒയുമായ റാണ കപൂറിന്‍റെ മകളാണ് രാഖി. ഇന്ത്യയിലെ നാലമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക്. അതായത് ആ ബാങ്കിന്‍റെ അടുത്ത അവകാശിയാണ് രാഖി.

rakhi_wedding

അമേരിക്കയില്‍ ആണ് രാഖി ജോലി ചെയ്യുന്നത്. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ എംബിഎ ഡിഗ്രിയുണ്ട്. ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത ഇന്ത്യയിലെ സ്വദീനമുള്ള 100 വനിതകളുടെ പട്ടികയില്‍ 25 സ്ഥാനത്തായിരുന്നു ഈ 28 വയസ്സുള്ള പെണ്‍കുട്ടി.

മറ്റൊരു കാര്യം രാഖി വിവാഹിതയാണ്. ദുബായി ആസ്ഥാനമാക്കിയ ബിസിനസുകാരന്‍ അല്‍കേഷ് ആണ് രാഖിയുടെ ഭര്‍ത്താവ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.