Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിന്റെയും ഗൗരിയുടെയും ഹോളി ആഘോഷം

shahrukh-gauri

എല്ലാം മറന്ന് നിറങ്ങളുടെ ഉത്സവത്തിലാണ് ബോളിവുഡ്. വർണങ്ങളിൽ കുളിച്ച് താരക്കൂട്ടം കാമറക്കപ്പുറം യഥാർഥജീവിതത്തിലേക്ക് നല്ലോർമകൾ ചേർത്തുവയ്ക്കുന്നു. ഇന്നു മാത്രമല്ല എന്നും അവർ അങ്ങനെ തന്നെയായിരുന്നു. പ്രത്യേകിച്ച് ഷാരൂഖും ഗൗരിയും. ഈ വിഡിയോ പറയുന്നത് അക്കഥയാണ്.

തൊണ്ണൂറുകളിൽ എപ്പോഴോ നടന്ന ഒരു ഹോളി ദിനത്തിൽ ഗൗരിയുടെയും ഷാരൂഖിന്റെയും ആഘോഷക്കാഴ്ചകളാണിത്. രണ്ടു ഫ്രീക്ക് പിള്ളേരെ പോലെ പരസ്പരം നിറം കലർന്ന വെള്ളം തെറിപ്പിച്ചും കൈകോർത്ത് നൃത്തംവച്ചും ഇരുവരും തകർക്കുകയാണ്. താരവേഷത്തിന്റെ പകിട്ട് ഒട്ടുമില്ലാതെ തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുമോയെന്നൊന്നും ഓർക്കാതെയുള്ള ആഘോഷത്തിന്റെ വിഡിയോയാണ് പുറത്തുവന്നത്. സംവിധായകരായ സുഭാഷ് ഘായ്‌യും രാകേഷ് റോഷനും ഇവര്‍ക്കൊപ്പമുണ്ട്.

Shahrukh & Gauri Khan's Holi Dance | Flashback Video

ഷാരൂഖും ഗൗരിയും മാത്രമല്ല, കപൂർ ഫാമിലിയും ഹോളി ആഘോഷങ്ങളിൽ പ്രശസ്തരാണ്. സിനിമ പോലെ തന്നെ അത്രയും ഗൗരവത്തോടെയാണ് ഈ ദിനത്തെ കപൂർ കുടുംബവും കാണുന്നത്. ആക്ഷനും ത്രില്ലറും ചേർന്നൊരു അടിപൊളി ചിത്രം പോലെ. വലിയ ടാങ്കുണ്ടാക്കി വെള്ളം നിറച്ച് നിറം കലർത്തി അതിലിറങ്ങി കുളിക്കുന്നത് കാണുമ്പോൾ നിറങ്ങൾ വാരിവലിച്ചെറിഞ്ഞും സ്വയം പൂശിയും നൃത്തമാടുന്നത് കാണുമ്പോൾ മറ്റെന്ത് പറയാനാണ്.

Your Rating: