Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിവാഹിതനായ തുഷാര്‍ കപൂര്‍ അച്ഛനായി

thushaar

ബോളിവുഡ് നടന്‍ തുഷാര്‍ കപൂര്‍ വാടകഗര്‍ഭത്തിലൂടെ ആണ്‍കുഞ്ഞിന്റെ അച്ഛനായി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ലക്ഷ്യ എന്നാണ് കുട്ടിയ്ക്ക് പേരിട്ടിരിക്കുന്നത്. തുഷാറിന്റെ മാതാപിതാക്കളായ ജിതേന്ദ്ര-ശോഭ കപൂര്‍ ദമ്പതിമാരുടെ ആദ്യ പേരക്കുട്ടിയാണ് ലക്ഷ്യ.

മകൻ ജനിച്ചത് ജീവിതത്തിലെ വലിയ സന്തോഷമായി കാണുന്നുവെന്ന് തുഷാർ പറഞ്ഞു. തുഷാറിന്റെ തീരുമാനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും പേരക്കുട്ടി ജനിച്ചതിന്റെ ആവേശത്തിലാണെന്നും അവര്‍ പ്രതികരിച്ചു.

ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയില്‍ അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് ബീജസങ്കലനം ചെയ്യിക്കുന്ന ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) അഥവാ കൃത്രിമ ബീജസങ്കലനം വഴിയാണ് കുട്ടി ജന്‍മമെടുത്തത്. നേരത്തെ ആമിർ ഖാനും കിരൺ റാവുവിനും വാടകഗർഭപാത്രത്തിലൂെടയായിരുന്നു ആസാദ് ഖാന് ജനിച്ചത്. ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മൂന്നാമത്തെ മകനായ അബ്റാമിനും ഇതേരീതിയിലായിരുന്നു ജനനം. 

Your Rating: