Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് എന്ന വ്യാജേന നടിയെ പീഡിപ്പിച്ചെന്ന് പരാതി

pratyusha പ്രത്യുഷ ബാനര്‍ജി

പൊലീസ് എന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ച് എത്തിയവര്‍ നടി പ്രത്യുഷ ബാനര്‍ജിയെ പീഡിപ്പിച്ചു. ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രശസ്തയായ താരമാണ് പ്രത്യുഷ ബാനര്‍ജി.

വീട്ടില്‍ അതിക്രമിച്ച് എത്തിയ അഞ്ചംഗസംഘം പൊലീസാണെന്ന് പറഞ്ഞ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് നടി ആരോപിക്കുന്നത്. സംഭവത്തില്‍ പ്രത്യുഷ കാന്ദിവാലി പൊലീസില്‍ പരാതി നല്‍കി.

പൊലീസ് വേഷത്തിലായിരുന്നു അക്രമികള്‍ എത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. എന്നാൽ സംഭവത്തിൽ പൊലീസിന് യാതൊരു പങ്കുമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രത്യുഷയ്ക്കൊപ്പം താമസിക്കുന്ന രാഹുൽ സിങിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയിരുന്നെന്നും അതു സംബന്ധിച്ച് പൊലീസുകാർ പ്രത്യുഷയുടെ വീട്ടിൽ അന്വേഷണത്തിനെത്തിയെങ്കിലും രാഹുലിനെ കാണാനായില്ലെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.

എന്തായാലും നടിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.