Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറുമി ഹിന്ദിയിൽ; ട്രെയിലർ കാണാം

urumi-hindi

പൃഥ്വിരാജ്–പ്രഭുദേവ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ ഉറുമിയുടെ ഹിന്ദി പതിപ്പ് റിലീസിനെത്തുന്നു. ‘ഏക് യോദ്ധാ ശൂർവീർ’ എന്നാണ് ഹിന്ദിയിൽ ചിത്രത്തിന്റെ പേര്. മൊഴി മാറ്റിയാണ് ചിത്രം ഹിന്ദിയിൽ പ്രദർശനത്തിനെത്തുന്നത്. മാർച്ച് 11നാണ് ചിത്രത്തിന്റെ റിലീസ്.

'Ek Yodha Shoorveer' Official Trailer | Prithviraj

വാസ്‌കോഡ ഗാമയുടെ കേരളയാത്രയുടെ അറിയാപ്പുറങ്ങൾ തേടിയ ചിത്രത്തിൽ പൃഥ്വിരാജ്, പ്രഭുദേവ, വിദ്യാ ബാലൻ, തബു, ജനീലിയ ഡിസൂസ, ജഗതി ശ്രീകുമാർ തുടങ്ങിയ താരനിരയാണ് അഭിനയിച്ചത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമി 2010-ലാണ് കേരളത്തിൽ പ്രദർശനത്തിനെത്തിയത്.

ബാഹുബലി പോലുള്ള ചിത്രങ്ങൾക്ക് ഹിന്ദിയിൽ കിട്ടിയ സ്വീകാര്യതയാണ് ഉറുമിയുടെയും ഹിന്ദി പതിപ്പ് പുറത്തിറക്കാൻ നിർമാതാക്കൾക്ക് പ്രേരണയായത്. മാത്രമല്ല ബോളിവുഡിലും അറിയപ്പെടുന്ന താരമാണ് പൃഥ്വിരാജ്. കൂടാതെ സിനിമയിലെ മറ്റുതാരങ്ങളും ബോളിവുഡ് അഭിനേതാക്കളാണ്.

Your Rating: