Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദിരാഗാന്ധിയാകാന്‍ വിദ്യക്ക് റെക്കോര്‍ഡ് പ്രതിഫലം

vidya-balan

ഇന്ദിരാഗാന്ധിയുടെ ജീവിതം ബോളിവുഡില്‍ സിനിമയാകുന്നുവെന്നും നടി വിദ്യ ബാലന്‍ ആണ് ഇന്ത്യയിലെ ‘അയണ്‍ വുമണ്‍’ ആയി എത്തുകയും വാര്‍ത്ത ഉണ്ടായിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ അഭിനയിക്കുന്നതിന് റെക്കോര്‍ഡ് പ്രതിഫലമാണ് വിദ്യക്ക് നല്‍കുന്നത്രേ.

ഒരു സൂപ്പര്‍താരം മേടിക്കുന്ന പ്രതിഫലമാകും ചിത്രത്തില്‍ വിദ്യക്കായി ലഭിക്കുക. 15-20 കോടിയാണ് വിദ്യയുടെ പ്രതിഫലം. പ്രധാനമന്ത്രിയായുള്ള ഇന്ദിരയുടെ ജീവിതമായിരിക്കും സിനിമയുടെ പ്രമേയം. അടിയന്തരാവസ്ഥയും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും ഇന്ദിരാവധവും സിനിമയിലുള്‍പ്പെടും.

മനീഷ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മറ്റ് താരങ്ങളെയോ സാങ്കേതിക വിദഗ്ധരെയോ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്‍റെ അനുമതിക്കായി ഗാന്ധികുടുംബത്തെ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് സംവിധായകന്‍. തിരക്കഥ മുഴുവന്‍ വായിച്ചുകേള്‍പ്പിച്ച് ഗാന്ധി കുടുംബത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ തേടേണ്ടതുണ്ട്.

നേരത്തെ സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡേര്‍ട്ടി പിക്ചറില്‍ സ്മിതയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് വിദ്യാബാലനായിരുന്നു. ഇതിലെ അഭിനയത്തിന് അവര്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ഹമാരി ആധുരി കഹാനിയാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.