Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് യഥാർഥ പൊലീസ്, സല്യൂട്ട് !

akshay

പൊലീസ് വേഷങ്ങള്‍ അനശ്വരമാക്കിയ നടനാണ് അക്ഷയ് കുമാർ. സൈനികരുടെയും മറ്റുസുരക്ഷാ ഉദ്യോഗസ്ഥരുടെയും കർമത്തെയും ധീരതയെയും കുറിച്ച് പലപ്പോഴും അക്ഷയ് സംസാരിച്ചിട്ടുമുണ്ട്. അവരുമായി ബന്ധപ്പെട്ട പ്രചോദനാത്മകമായ കാര്യങ്ങൾ പങ്കുവക്കാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് അക്ഷയ് ഫെയ്സ്ബുക്കിലൂടെ ഷെയർ ചെയ്തത്.

പ്രേക്ഷകരെ നടക്കുന്നൊരു വിഡിയോ കൂടിയാണ് ഇത്. പൊലീസുകാർ തന്നെയാണ് യഥാർഥ രക്ഷകർ എന്ന് ഈ സംഭവം നമ്മളെ കാണിച്ച് തരുന്നെന്ന് അക്ഷയ് പറയുന്നു. റെയിൽവെ സ്റ്റേഷനിലെ ഒരു പ്ലാറ്റ്ഫോമിൽ നടക്കുന്ന ഭീകരമായ ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് വിഡിയോയിൽ ഉള്ളത്. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച യുവതി പ്ലാറ്റ്ഫോമിനടിയിൽ പെട്ടുപോകുന്നതും അതുകണ്ട പൊലീസ് ഉദ്യോഗസ്ഥൻ തക്ക സമയത്ത് തന്നെ രക്ഷപ്പെടുത്തുന്നതുമാണ് വിഡിയോ.

ഭാഗ്യം കൊണ്ടാണ് യുവതി രക്ഷപെട്ടതെന്ന് പറയാമെങ്കിലും പൊലീസുകാരന്റെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് വിഡിയൊയിൽ നിന്ന് വ്യക്തമാണ്. പൊലീസുകാർ എങ്ങനെയാവണം എന്ന് കാണിച്ചു തരികയാണ് ഇദ്ദേഹം തന്റെ പ്രവർത്തിയിലൂടെ.