Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിന്റെ വണ്ടിക്ക് നേരെ യുവതി വട്ടം ചാടി; വിഡിയോ

shahrukh-bmw

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനെ ഒരുനോക്ക് കാണുവാനും പരിചയപ്പെടാനും ആഗ്രഹമില്ലാത്തവരായി ആരുണ്ട്. എന്നാൽ ആരാധന അതിര് കടന്നാലോ? അങ്ങനെയൊരു സംഭവം ഈ അടുത്തിടെ ഉണ്ടായി.

കിങ് ഖാന്റെ പുതിയ ബിഎംഡ‍ബ്ല്യു ഐ8-വിശേഷങ്ങൾ

ഷാരൂഖ് പുതിയ ബിഎംഡബ്ലൂ ഐ 8 എന്ന വണ്ടി മേടിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. പുതിയ കാറുമായി വീട്ടിന് മുന്നിലെ റോഡിലൂടെ യാത്ര പോകുകയായിരുന്നു ഷാരൂഖ്. പെട്ടന്നാണ് വണ്ടിക്ക് നേരെ യുവതി വട്ടംചാടിയത്. വണ്ടി തടഞ്ഞ് നിർത്തി ഷാരൂഖിനെ കാണണമെന്ന് യുവതി ആവശ്യപ്പെട്ടു.

എന്നാല്‍ അപ്പോൾ തന്നെ ഷാരൂഖിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവതിയെ മാറ്റുകയായിരുന്നു.