Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണീ ഗജേന്ദ്ര ചൗഹാന്‍? : സൗമിത്ര ചാറ്റര്‍ജി

soumithra ഗജേന്ദ്ര ചൗഹാന്‍, സൗമിത്ര ചാറ്റര്‍ജി

പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍റെ നിയമന വിവാദം കൊടുമ്പിരികൊള്ളവെ ഗജേന്ദ്ര ചൗഹാനെ വിമര്‍ശിച്ച് പ്രശസ്ത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി രംഗത്തെത്തി. എഫ്ടിഐഐയിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എത്തുന്ന ഏറ്റവും ഒടുവിലത്തെ താരമാണ് സൗമിത്ര.

ഗജേന്ദ്ര ചൗഹാനെക്കുറിച്ച് താന്‍ കേട്ടിട്ട്പോലുമില്ലെന്ന് അദ്ദേഹം പറയുന്നു. ആരാണ് ഈ ഗജേന്ദ്ര ചൗഹാന്‍? ഇങ്ങനെയുള്ള വലിയസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് കുറച്ചെങ്കിലും പ്രവൃത്തിപരിചയം വേണം. അല്ലെങ്കില്‍ നാലാള്‍ അറിയുകയെങ്കിലും വേണം. ദിവസങ്ങളായി തുടരുന്ന വിദ്യാര്‍ഥികളുടെ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സൗമിത്ര ചാറ്റര്‍ഡി പറഞ്ഞു.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി ഗജേന്ദ്ര ചൗഹാനെ നാമനിർദേശം ചെയ്ത കേന്ദ്ര സർക്കാറിന്‍റെ ഉത്തരവാണ് വിവാദമായി മാറിയിരിക്കുന്നത്. മഹാഭാരതം ടിവി പരമ്പരയിൽ പാണ്ഡവരിൽ മൂത്തവനായ യുധിഷ്ഠിരന്റെ കഥാപാത്രം അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ നടനാണു ഗജേന്ദ്ര ചൗഹാൻ. 150ലേറെ ചലച്ചിത്രങ്ങളിലും അറുനൂറിലേറെ ടിവി പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.’

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളുടെ സമരത്തിനു പിന്തുണയുമായി കൂടുതൽ പ്രമുഖർ രംഗത്തെത്തി. അനുപം ഖേർ, റിഷി കപൂർ, റൺബീർ കപൂർ, സൽമാൻ ഖാൻ തുടങ്ങിയ നടന്മാരെ കൂടാതെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും വിദ്യാർഥികൾക്കു പിന്തുണ പ്രഖ്യാപിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.