Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സുന്ദരി ആര്? ആർജിവി ചോദിക്കുന്നു

nisha-rgv

ആരാണ് ഈ സുന്ദരി ? രാം ഗോപാൽ വർമയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അതിസുന്ദരിയായ ഒരു യുവതിയുടെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം ആരാധകരോട് ചോദ്യം ഉന്നയിച്ചത്. ഊർമിള പോലുള്ള ഒരുപാട് നടിമാരെ ബോളിവുഡിൽ അവതരിപ്പിച്ച സംവിധായകന് ഈ നടി ആരാണെന്ന് അറിയാൻ ഇങ്ങനെയൊരു മാർഗമാണ് കണ്ടെത്തിയത്.

ബോളിവുഡിലോ മറ്റ് ഭാഷകളിലോ അധികമാരും കാണാത്ത ഈ പെൺകുട്ടി ആരാണെന്ന് ആരാധകരും ചോദിച്ച് തുടങ്ങി. സംഭവം വലിയ ചർച്ചയായതോടെ പെൺകുട്ടിയെ അന്വേഷിച്ചുള്ള പരക്കംപാച്ചിലിലായി ഏവരും.

നടിയുടെ പേര് നിഷ സൊളാൻകി. നിഷ അഭിനേത്രി മാത്രമല്ല ബിസിനസ് രംഗത്തും ശ്രദ്ധപതിപ്പിച്ച വ്യക്തിത്വമാണ്. ദ് എൻ‌ കാപിറ്റോൾ ഗ്രൂപ്പിന്റെ സ്ഥാപക ഉടമകളിൽ ഒരാൾ കൂടിയാണ് നിഷ.

ദ് മിസ്റ്റിക് എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നിഷ.  

Your Rating: