Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം കഴിക്കാൻ എത്തിയ ആരാധകന് ടിസ്കയുടെ കിടിലൻ മറുപടി

tisca-chopra-1

ആരാധകരിൽ നിന്ന് പ്രണയാഭ്യർഥനകളും വിവാഹാലോചനകളുമൊക്കെ നടിമാർക്ക് ലഭിക്കാറുണ്ട്. നടി ടിസ്ക ചോപ്രയ്ക്കും ഇതുപോലെ വിവാഹാലോചന വന്നു. ട്വിറ്ററിലൂടെയായിരുന്നു ഈ ആലോചന.

എന്നെ വിവാഹം കഴിക്കുമോ എന്നായിരുന്നു ടിസ്‌കയോടുള്ള ഒരു ആരാധകന്റെ ചോദ്യം. മടിച്ചു നിൽക്കാതെ ഉടനൊരു രസികൻ മറുപടിയും ടിസ്ക നൽകി.

‘ഈ ചോദ്യത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. നന്ദി. തീർച്ചയായും, ഞാന്‍ തയ്യാറാണ്. ദയവുചെയ്ത് നിങ്ങളുടെ വിവരങ്ങളെല്ലാം അയച്ചുതരിക. എന്റെ ഭര്‍ത്താവിനും താങ്കളെ അറിയണമെന്നുണ്ട്, അദ്ദേഹത്തെ ഉപേക്ഷിച്ച് ആരോടൊപ്പമാണ് ഞാന്‍ പോകുന്നതെന്ന് നോക്കി ഇരിക്കുകയാണ്.’ ഇങ്ങനെയായിരുന്നു ടിസ്കയുടെ മറുപടി.

വി.കെ.പ്രകാശിന്റെ നിര്‍ണായകം എന്ന സിനിമയിലൂടെ മലയാളികൾക്കും സുപരിചിതയാണ് ടിസ്ക.  

Your Rating: