ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ദിൽവാലെ തിയറ്ററുകളില്‍ സമ്മിശ്രപ്രതികരണം നേടി മുന്നേറുകയാണ്. വിമർശനങ്ങൾക്കിടയിലും ആദ്യ ദിനം 21 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.
ചിത്രത്തിന്റെ പ്രകടനത്തിൽ ആരാധകർക്കും അൽപം നിരാശയുണ്ട്. ഇക്കാര്യം ആരാധകരില്‍ പലരും താരത്തിനോട് നേരിട്ട് തന്നെ പങ്കുവച്ചു. ‘താങ്കൾ എന്നാണ് അഭിനയം പഠിക്കുക’ എന്നാണ് ഒരു ആരാധകൻ ട്വിറ്ററിലൂടെ ഷാരൂഖിനോട് ചോദിച്ചത്.
ദിൽവാലെ കണ്ടതിന് ശേഷമുള്ള ആരാധകന്റെ പ്രതികരണമാണ് സോഷ്യൽമീഡിയയിൽ വൈറലായത്. ആരാധകന്റെ ഈ കുഴപ്പിക്കുന്ന ചോദ്യത്തിന് ഉരുളയ്‌ക്ക് ഉപ്പേരിപോലെ ഷാരൂഖിന്റെ മറുപടിയുമെത്തി.
‘മരിക്കുംവരെ നിങ്ങള്‍ക്ക് അഭിനയം പഠിക്കാനാവില്ലെന്ന് ഷാരൂഖ് പറയുന്നു. സൂത്രവാക്യങ്ങളോ ഗുണനപ്രക്രിയയോ അല്ല അഭിനയമെന്നും ഷാരൂഖ് പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.