Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയെ തേടി അനുഷ്കയുടെ അഭിനന്ദനം

virat-anushka

പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച വിരാട് കോഹ്‌ലിയെ തേടി അഭിനന്ദനപ്രവാഹമായിരുന്നു. എങ്കിലും ഒരാളുടെ അഭിനന്ദനത്തിന്റെ കുറവ് ഉണ്ടായിരുന്നു. കോഹ്‌ലിയുടെ മുൻകാമുകി അനുഷ്കയുടെ.

ഗാലറിയിൽ കോഹ്‌ലിയുടെ പ്രകടനത്തിന് പിന്തുണയുമായി എത്തിയിരുന്ന താരം പ്രണയദിനത്തിന് മുമ്പേ അടിച്ച് പിരിഞ്ഞിരുന്നു. ഇതിന് ശേഷം പരസ്പരം ട്വിറ്ററിൽ ഇതിനെച്ചൊല്ലി ചെറിയ കലഹങ്ങളും ഉണ്ടായിരുന്നു.

എന്നാൽ ഇന്ത്യ–പാക്ക് ക്രിക്കറ്റ് മത്സരം ഇരുവരുടെയും വഴക്ക് തെല്ലൊന്ന് കുറക്കാൻ കാരണമായിട്ടുണ്ട്. പാക്കിസ്ഥാനെതിരായ മാച്ച് വിന്നിംഗ് ഇന്നിംഗ്സിന് കൊഹ്‌ലിയെ അഭിനന്ദിക്കാന്‍ യാതൊരു മടിയും അനുഷ്ക്ക കാണിച്ചില്ല. കോഹ്‌ലിയുടെ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശമാണ് അനുഷ്ക അയച്ചത്. കോഹ്‌ലിയുടെ പ്രകടനം മികച്ചതായിരുന്നെന്നും എല്ലാ ആശംസകളും നേരുന്നുവെന്നുമായിരുന്നു മെസേജിന്റെ ഉള്ളടക്കം.

ഏതായാലും ഇന്ത്യ-പാകിസ്ഥാൻ മത്സരം കോഹ്‌ലിയുടെ നഷ്ടപ്രണയം വീണ്ടെടുക്കാൻ സഹായിക്കുമോയെന്ന് കണ്ടറിയാം.