Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവരാജിന്റെ വിവാഹത്തിന് കോഹ്‌ലി-അനുഷ്ക നൃത്തം; വിഡിയോ

virat

താരനിരകൊണ്ട് സമ്പന്നമായിരുന്നു യുവരാജ്–ഹസൽ വിവാഹം. ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തെയും സൂപ്പർതാരങ്ങൾ ചടങ്ങിനെത്തിയിരുന്നു.

ചണ്ഡിഗഡിലെ ഫത്തേഗർ സാഹിബിലെ ഗുരുദ്വാരയിൽ വച്ചാണ് യുവരാജ് സിങ് ഹസൽ കീച്ചിനെ വരണമാല്യം അണിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം സിഖ് ആചാരപ്രകാരമാണു നടത്തിയത്. ഡിസംബർ പന്ത്രണ്ടിന് ഗോവയിൽ വച്ചു ഹിന്ദു ആചാരപ്രകാരവും വിവാഹം നടത്തുന്നുണ്ട്.

വിവാഹത്തിന് ശേഷം നടന്ന റിസപ്ഷനിൽ വിരാട് കോഹ്‌ലിയും കാമുകി അനുഷ്ക ശർമയും എത്തിയിരുന്നു. പാട്ടും നൃത്തവുമായി ദമ്പതികൾ അതിഥികളെ വരവേറ്റു. യുവരാജിന്റെയും ഹസലിന്റെയും നൃത്ത ചുവടുകൾക്കൊപ്പം അനുഷ്കയും കോഹ്‌ലിയും നൃത്തം ചെയ്യുകയുണ്ടായി.

ഗന്നം സ്റ്റൈല്‍ ഗാനത്തിനാണ് വിരാട് യുവിക്കൊപ്പം ചുവടിളയ്ക്കിയത്. സെനൊറിറ്റ എന്ന ഗാനവുമായി ഹസലും അനുഷ്കയും വേദി കവർന്നു.

virat-anushak

ചുവപ്പു ഷെർവാണി ധരിച്ച് തലപ്പാവും കിടിലൻ താടിയുമോടെ ക്ലാസ് ലുക്കിൽ യുവി വേദിയിലേക്കെത്തിയപ്പോൾ കാഴ്ചക്കാരെല്ലാം ഒരേസ്വരത്തിൽ 'അരേ വാ' പറഞ്ഞു. ചുവപ്പു നിറത്തിൽ തന്നെയുള്ള എംബ്രോയ്ഡറിയാല്‍ സമൃദ്ധമായ പരമ്പരാഗത ശൈലിയിലുള്ള ലെഹങ്കയിൽ ഹസൽ രാജകുമാരിമാരെ അനുസ്മരിപ്പിച്ചു. പ്രശസ്ത ഫാഷൻ ഡിസൈനറായ ജെജെ വലയായുടെ ഡിസൈനിങ് ആണ് ഇരുവരെയും മനോഹരമാക്കിയത്. മേക്അപ്പിന്റെ അതിഭാവുകത്വമില്ലാതെ സ്മോകീ ഐസോടെയാണ് ഹസൽ ഇന്ത്യൻ വധുവായത്.

ക്രിക്കറ്റ് മത്സരങ്ങൾ തുടങ്ങുന്ന അതേ ആവേശത്തോ‌ടെ തന്നെയാണ് യുവരാജ് സിങ്ങിന്റെ വിവാഹ ആഘോഷങ്ങളും ആരംഭിച്ചത്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന വിവാഹത്തിന്റെ പേരുപോലും യുവരാജ് ഹസൽ പ്രീമിയർ ലീഗ് എന്നാണ്.

ബോളിവു‍ഡ്-ക്രിക്കറ്റ് ലോകത്തെ പ്രമുഖരും രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിന്നുള്ളവരും വിവാഹത്തിന് എത്തിയപ്പോൾ യുവരാജിന്റെ അച്ഛന്‍ യോഗ്‍രാജ് സിങ് ചടങ്ങിൽ നിന്നു വിട്ടുനിന്നു. മതപരമായ ഗുരുക്കന്മാരുടെ നേതൃത്വത്തിലാണു നടത്തുന്നതെങ്കിൽ താൻ വിവാഹത്തിൽ പങ്കെ‌ടുക്കില്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

ഡിസംബർ അഞ്ചിനാണ് സംഗീത് രാവ്. ഡിസംബർ ഏഴിന് ഡൽഹിയിൽവച്ചു നടക്കുന്ന വിവാഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും. ബ്രിട്ടിഷ് മൗറീഷ്യൻ മോഡലായ ഹസൽ കീച്ച് ബോഡിഗാർഡ്, ബില്ല എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ഒരു വർഷം മുൻ‍പാണ് യുവരാജുമായുള്ള വിവാഹം ഉറപ്പിച്ചത്. 

Your Rating: