Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവരാജിന്റെയും ഹസലിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു

yuvraj

ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെയും നടി ഹസൽ സിങിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. യുവരാജിന്റെ അച്ഛൻ യോഗ്‌രാജ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാലിയിൽ നടന്ന സ്വകാര്യചടങ്ങിൽ ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

വിവാഹം തന്നെയാണ് ഇപ്പോഴത്തെ സംസാരവിഷയം. കടൽ കടന്നുവന്ന ബോളിവുഡ് സുന്ദരി ഹസൽ കീച്ചുമായുള്ള യുവിയുടെ വിവാഹം ഉടൻ ഉണ്ടായേക്കും. കഴിഞ്ഞ കുറേ മാസങ്ങളായി ഇരുവരും പ്രണയത്തിലാണെങ്കിലും മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു പറയാൻ തയ്യാറായിരുന്നില്ല.

വരുന്ന ജനുവരിയിലാകും വിവാഹം. ബ്രിട്ടീഷ് മോഡലും നടിയുമായ ഹസൽ കീച്ച് ബോളിവുഡിലെ സഹനടിയാണ്. ബോഡിഗാർഡ്, മാക്സിമം എന്നിവയാണ് പ്രധാനചിത്രങ്ങൾ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.