Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടി ഇടി ഒടുവിൽ ജോൺസീനയ്ക്ക് പ്രണയസാഫല്യം

john-cena

ഗോദയിൽ ഉരുക്ക് ശരീരവുമായി എതിരാളിയെ തച്ചുടയ്ക്കാൻ എത്തുന്ന ജോൺസീനയയെ നിങ്ങൾക്ക് അറിയൂ. പ്രണയത്തിന്റെ മനസ്സുള്ള കള്ളക്കാമുകനെ അറിയുമോ? ചോരയും പ്രതികാരത്തിന്റെ വാശിയും പേറുന്ന ആ ഗോദയിൽ കഴിഞ്ഞ ദിവസം നടന്നത് ഹൃദയം കവരുന്ന പ്രണയനിമിഷങ്ങൾ. 

John Cena proposes to Nikki Bella: WrestleMania 33 (WWE Network Exclusive)

ഒരു സിനിമ പോലെ ആക്​ഷനും സസ്പൻസും റൊമാൻസും നിറഞ്ഞ കിടിലൻ കഥ. നായകൻ ജോൺസീനയും. പ്രണയിനി നിക്കി ബെല്ല എന്ന റസ്‌ലിങ് വനിതാതാരം. മിക്‌സഡ്‌ ടാഗ് മത്സരത്തിന് ശേഷം സീന ഒരു മോതിരം കൈയിലെടുത്ത്, മുട്ടു കുത്തി നിന്ന് നിക്കി ബെല്ലയോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. 

ആദ്യ വിവാഹാഭ്യർത്ഥന നടത്തി ഒന്നരവർഷം കാത്തിരുന്ന ശേഷമാണ് സീന പതിനായിരക്കണക്കിന് വരുന്ന കാണികളുടെ മുന്നിൽവച്ച് വീണ്ടും നിക്കിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഒരു സർജറിയ്ക്കായി നിക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് സീന ആദ്യം വിവാഹാഭ്യർത്ഥന നടത്തുന്നത്. എന്നാൽ അന്നത്തെ സാഹചര്യത്തിൽ നിക്കി അത് കാര്യമായി എടുത്തില്ല. പിന്നീട് ഈ ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നെന്ന് ജോൺസീന പറയുന്നു. 

മത്സരത്തിൽ ദമ്പതികളായ മിസ്-മാര്‍സെ ജോഡിയെ പരാജയപ്പെടുത്തിയ ശേഷമായിരുന്നു സീനയുടെ ഈ പ്രൊപ്പോസല്‍. കയിൽ സൂക്ഷിച്ചിരുന്ന വജ്രമോതിരം നിക്കിയ്ക്ക് നേരെ നീട്ടുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വന്ന വിവാഹാഭ്യർത്ഥന കണ്ട് ആദ്യം ബെല്ലെക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. പെെട്ടന്ന് ദൈവത്തെ വിളിച്ച് കൈ കൊണ്ട് മുഖം മറച്ചു. പിന്നീട് സീനയെ ചുംബിച്ച്, ആലിംഗനം ചെയ്ത് വിവാഹാഭ്യർത്ഥന സ്വീകരിക്കുകയായിരുന്നു. ചുറ്റും കൂടി നിന്ന ആരാധകര്‍ കൈയ്യടികളോടെ ഇത് വരവേറ്റു.

Ferdinand Trailer #1 (2017) | Movieclips Trailers

സ്വപ്നം സഫലമായെന്നാണ് ഈ നിമിഷത്തിന് ശേഷം നിക്കി ട്വിറ്ററിൽ കുറിച്ചത്.  2012ല്‍ ജോണ്‍ സിന ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. റസ്‌ലിങ് സൂപ്പർസ്റ്റായ ജോൺ സീന ഹോളിവുഡ് താരം കൂടിയാണ്. ദ് മറൈൻ, 12 റൗണ്ട്സ് എന്നീ ചിത്രങ്ങളിൽ അദ്ദേഹം നായകനായി എത്തിയിട്ടുണ്ട്. മാത്രമല്ല ആനിമേഷൻ സിനിമകളിലും ശബ്ദസാനിധ്യമായും അദ്ദേഹം എത്താറുണ്ട്. ഫെർഡിനാൻഡ് എന്ന പുതിയ ആനിമേഷൻ സിനിമയിൽ നായകകഥാപാത്രമായ ഫെർഡിനാൻഡ് എന്ന കൂറ്റൻ കാളയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് ജോണ്‍ സീനയാണ്.

Your Rating: