Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് സൂപ്പർതാരം ഇന്നോ ? ഈ ചിത്രത്തിന്റെ സത്യാവസ്ഥ

arnold

ഹോളിവുഡ് ആക്​ഷൻ സ്റ്റാർ അര്‍നോള്‍ഡ് ഷ്വാസ്‌നഗെര്‍ തെരുവില്‍ കിടന്നുറങ്ങുന്ന ചിത്രം വൈറലാകുന്നു. കാലിഫോര്‍ണിയയിലെ തെരുവില്‍ സ്വന്തം വെങ്കല പ്രതിമയ്ക്ക് താഴെയാണ് താരം ഉറങ്ങുന്നത്.  മുൻകൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ ഹോട്ടലില്‍ അർണോൾഡിന് മുറി ലഭിച്ചില്ലെന്നും തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുമായുള്ള വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ക്ഷുഭിതനായ താരം തെരുവില്‍ കിടക്കുകയായിരുന്നുവെന്നുമാണ് വാർത്ത.

എന്നാൽ സത്യത്തിൽ ഇത് ഒരുവർഷം മുമ്പ്‍ അർണോൾഡ് തന്നെ സ്വന്തം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തൊരു ചിത്രമാണിത്. മസില് പെരുപ്പിക്കാൻ മാത്രമല്ല ആരാധകരെ ചിന്തിപ്പിക്കാനും അർണോൾഡ് ഷ്വാർസ്നെഗറിന് അറിയാമെന്ന് വ്യക്തമാക്കുന്നൊരു പോസ്റ്റ് ആയിരുന്നു അത്. കാലത്തിന്റെ ചുളിവുകൾ തന്നിലും മങ്ങലേൽപ്പിച്ചുവെന്ന് താൻ അംഗീകരിക്കുന്നതിന്റെ തെളിവ് കൂടിയായിരുന്നു ഈ ചിത്രം.

ഹോളിവുഡ് സൂപ്പർതാരവും കാലിഫോർണിയ മുൻ ഗവർണറുമായ നടൻ തെരുവിൽ കിടന്നുറങ്ങുന്നു. അർണോ‍ൾഡ് തന്നെയാണ് ഈ ചിത്രം സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്തത്. ഓഹിയോയിലെ ഗ്രേറ്റർ കൊളംബസ് കൺവെൻഷൻ സെന്ററിന് മുന്നിൽ സ്ഥിതി ചെയ്യുന്ന അർണോൾഡിന്റെ തന്നെ പ്രതിമയുടെ കീഴെയായിരുന്നു താരത്തിന്റെ ഉറക്കം.

എങ്ങനെയാണ് കാലം മാറുന്നതെന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി അർണോള്‍ഡ് കുറിച്ചത്. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം അന്ന് വൈറലായി മാറിയിരുന്നു.

ഇപ്പോൾ ആരൊക്കെയോ ഈ ചിത്രം വീണ്ടും ഫെയ്സ്ബുക്കിൽ തെറ്റായ രീതിയിൽ പോസ്റ്റ് ചെയ്തതോടെ വീണ്ടും വാർത്താപ്രാധാന്യംനേടി.