Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളിവുഡ് നടി ഹാലി ബെറി കേരളത്തിൽ

halle-berry-1

ഹോളിവുഡ് നടി ഹാലി ബെറി ഇന്ത്യയിലെത്തിയ വാർത്ത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. താൻ മുംബൈയിലാണെന്ന കാര്യം  ഇന്‍സ്റ്റഗ്രാമിലൂടെ നടി പോസ്റ്റ് ചെയ്തപ്പോഴാണ് പ്രേക്ഷകരും സംഭവം പുറത്തറിയുന്നത്. ഇപ്പോഴിതാ ഹാലിബെറി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും എത്തിയിരിക്കുന്നു.

കേരളത്തിൽ നിന്നുള്ള മൂന്നുചിത്രങ്ങളും നടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. എന്നാൽ കേരളത്തിൽ എവിടെയാണ് നടി എത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.

ജയിംസ് ബോണ്ട്, എക്സ്മെൻ എന്നീ ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് ഏറെ സുപരിചിതയായ താരം കൂടിയാണ് ഹാലി. താരത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ല. ബോളിവുഡില്‍ അരങ്ങേറാനുള്ള സാധ്യതയായാണ് സിനിമാ ലോകം താരത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് പറയുന്നത്.