Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടത്തിൽപെട്ട യുവതിക്ക് രക്ഷകനായി സൂപ്പർതാരം

harison-ford

അപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കാൻ എത്തുന്ന സുമനസ്സുള്ളവർ വളരെ കുറവാണ്. പലരും അപകടം നടന്നത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുകയാണ് പതിവ്. എന്നാൽ ഹോളിവുഡ് സൂപ്പർതാരം ഹാരിസൺ ഫോർഡ് ചെയ്തത് നമുക്കൊക്കെ പ്രചോദനമാക്കാവുന്ന കാര്യമാണ്.

കാലിഫോർണിയയിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് കാറപകടം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുന്നത്. ഉടൻ തന്നെ കാർ നിർത്തി അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഫോർ‍‍ഡിനൊപ്പമെത്തിയ മറ്റ് ആളുകളും കൂടിചേർന്നാണ് യുവതിയെ കാറിനുള്ളില്‍ നിന്നും എടുത്തത്. ചെറിയ പരുക്കുകള്‍ പറ്റിയ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് ഹാരിസണ്‍ ഫോർഡ് യുവതിയെ സഹായിക്കാൻ എത്തിയതെന്ന് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.