Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസ്മയിപ്പിക്കാൻ വീണ്ടും സ്പീൽബെർഗ്; റെഡി പ്ലെയര്‍ വണ്‍ ട്രെയിലർ

ready

സിനിമയിലൂടെ അത്ഭുതം സൃഷ്ടിക്കുന്ന വിഖ്യാതസംവിധായകൻ സ്പീല്‍ബെർഗ് മറ്റൊരു ചിത്രവുമായി എത്തുന്നു. റെഡി പ്ലെയർ വൺ എന്നാണ് സിനിമയുടെ പേര്. സയൻസ് ഫിക്​ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ കണ്ണഞ്ചപ്പിക്കുന്ന മായികലോകമാണ് പുനഃസൃഷ്ടിക്കുന്നത്.

READY PLAYER ONE - Official Trailer 1 [HD]

വെര്‍ച്വല്‍ റിയാലിറ്റി ലോകമാണ് ചിത്രത്തിലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. ഒയാസിസ് എന്ന വെര്‍ച്വല്‍ റിയാലിറ്റി കാല്‍പ്പനിക ലോകത്തിന്റെ കഥയാണ് ചിത്രം പറയുക.

ഏണസ്റ്റ് ക്ലിനെയുടെ റെഡി പ്ലെയര്‍ വണ്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സ്പില്‍ബര്‍ഗ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ടിയെ ഷ്രെഡാന്‍, ഒലീവിയ കുക്ക് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം അടുത്ത വർഷം തിയറ്ററുകളിൽ എത്തും.