Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബേവാച്ച് ട്രെയിലറിൽ നിറഞ്ഞ് പ്രിയങ്കാ ചോപ്ര

pc-priyanka

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പ്രിയങ്കാ ചോപ്രയുടെ ഹോളിവുഡ് ചിത്രം ബേ വാച്ചിന്റെ ട്രെയിലർ പുറത്തിറങ്ങി. ആദ്യം പുറത്തിറങ്ങിയ ടീസറിൽ പ്രിയങ്കയ്ക്ക് പ്രാധാന്യം കുറഞ്ഞുപോയെന്ന നിരാശ ഇത്തവണ പ്രേക്ഷകർക്ക് വേണ്ട. ട്രെയിലറില്‍ ആവോളം പ്രിയങ്കയെ കാണിക്കുന്നുണ്ട്.

Baywatch | International Trailer - "Ready" | Paramount Pictures International

അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ക്വാണ്ടിക്കോയിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ പ്രിയങ്കയുടെ ആദ്യത്തെ ഹോളിവുഡ് ചിത്രമാണ് ബേ വാച്ച്. സേത് ഗോര്‍ഡന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഡ്വയാന്‍ ജോണ്‍സണ്‍, ഡാനി ഗാര്‍ഷ്യ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.