ജംഗിൾ ബുക്ക് ഏറ്റവും പുതിയ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തിറക്കി. വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു ട്രെയിലർ. 1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്‍റെ റിമേയ്ക്ക് ആണ് ജംഗിള്‍ ബുക്ക് 3ഡി. അയൺ മാൻ ഒരുക്കിയ ജോണ്‍ ഫേവ്രൊ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
The Jungle Book Official Trailer
സംസാരിക്കുന്ന ചെന്നായയും , കടുവയും, കരടിയും നിറയുന്ന അത്ഭുതലോകമായിരുന്നു ജംഗിള്‍ ബുക്ക്. ബ്രിട്ടീഷുകാരന്‍ ലോക്വുഡ് കിപ്ളിംഗിന്റെയും ആലീസ് മക്ഡൊണാള്‍ഡിന്റെയും മകനായി 1865-ല്‍ ബോംബെയില്‍ ജനിച്ച റുഡ്യാര്‍ഡ് കിപ്ളിംഗ് ആണ് ജംഗിള്‍ ബുക്ക് എന്ന പേരില്‍ മൌഗിയുടെ അമ്പരപ്പിക്കുന്ന ജീവിതം എഴുതിയത്.
1967 ഒക്ടോബര്‍ 18നാണ് വാള്‍ട് ഡിസ്നി ജംഗിള്‍ ബുക്ക് സിനിമയാക്കി പുറത്തിറക്കുന്നത്. വോള്‍ഫ്ഗാങ് റീതെര്‍മാനായിരുന്നു ഈ അനിമേഷന്‍ ചിത്രത്തിന്റെ നിര്‍മാതാവ്. വാള്‍ട് ഡിസ്നി അനിമേഷന്‍ സീരീസിലെ 19ാമത്തെ ചിത്രമായിരുന്നു ഇത്. അതു മാത്രമല്ല വാള്‍ട് ഡിസ്നിയുടെ മരണത്തിന് മുന്‍പെടുത്ത അവസാനചിത്രമെന്ന ഖ്യാതിയും ജംഗിള്‍ ബുക്കിനുണ്ട്.
അന്ന് ആ ചിത്രം വന്‍വിജയമായിരുന്നു. കൊടുംകാട്ടില്‍ അകപ്പെട്ട് പോകുന്ന മൌഗിയെന്ന കുഞ്ഞിന്റെ കഥയാണ് ജംഗിള്‍ബുക്ക്. ചെന്നായ്കൂട്ടമാണ് ഭക്ഷവും സ്നേഹവും നല്‍കി ആ കുഞ്ഞിനെ വളര്‍ത്തിയത്. കാട്ടിലെ നിയമവും വേട്ടയാടലും പഠിച്ചു. മൃഗങ്ങളുടെ പോരാട്ടത്തിന്റെയും പകയുടെയും കഥ പറയുകയാണ് ജംഗിള്‍ബുക്ക്. ഇന്ത്യയിലെ കാടുകളായിരുന്നു പശ്ചാത്തലം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.